Home app

നിര്‍ഭയയുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധിയുടെ സഹായ ഹസ്തം

ഡല്‍ഹിയില്‍ ബസില്‍ വെച്ച് പീഡനമേറ്റ് കൊല്ലപ്പെട്ട നിര്‍ഭയയുടെ കുടുംബത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹായഹസ്തം.നിര്‍ഭയയുടെ ഇളയ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ സഹായത്താല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് .18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി വിമാനം പറത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് അദ്ദേഹം. നിര്‍ഭയയുടെ മാതാവ് ആശാദേവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓടുന്ന ബസ്സില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കി 2012-ല്‍ ആണ് നിര്‍ഭയയെ ഒരുകൂട്ടം അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് 12 ാം ക്ലാസില്‍ പഠിക്കുകയായിയിരുന്ന നിര്‍ഭയയുടെ സഹോദരനെയാണ് രാഹുല്‍ഗാന്ധി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

സൈന്യത്തില്‍ പൈലറ്റ് ആവണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന അവന്റെ സ്വപ്നങ്ങള്‍ക്ക് ചേച്ചിയുടെ മരണം വലിയൊരു ആഘാതമായിരുന്നു . തുടര്‍ന്ന് അവനെ രാഹുല്‍ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി എന്ന സ്ഥാപനത്തില്‍ പൈലറ്റ് പരിശീലനത്തിന് രാഹുല്‍ ഗാന്ധി സൗകര്യമൊരുക്കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തിക്കൊടുക്കുകയുമായിരുന്നു. പഠനത്തിന്റെ പൂര്‍ണ ചെലവും രാഹുലിന്റെ വകയായിരുന്നു.

മകന്‍ പൈലറ്റായി കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അവര്‍ പ്രത്യേക നന്ദി അറിയിച്ചു. അവന്‍ പൈലറ്റായി കാണണമെന്ന് ഏറെ ആഗ്രഹിച്ചത് നിര്‍ഭയ ആയിരുന്നു. സഹോദരന്റെ നേട്ടം അവള്‍ ഇപ്പോള്‍ നോക്കിക്കാണുന്നുണ്ടാകുമെന്നും ആശാ ദേവി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top