ബേപ്പൂരില്‍ ബോട്ട് തകര്‍ന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു. ബോട്ടുടമയായ തൂത്തുക്കുടി സ്വദേശി ആന്റണിയുടെ മൃതദേഹമാണ് കരയിലെത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് മൃതദേഹം തീരത്തെത്തിച്ചത്. പോസ്റ്റ്മാര്‍ട്ടം ഇന്നു രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ബോട്ടിലിടിച്ച കപ്പല്‍ ഉടന്‍ കണ്ടെത്തണമെന്നും ബോട്ട് ഓണേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ബേപ്പൂര്‍ ബോട്ടപകടം : ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു
By
October 14, 2017 5:39 am