എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. അതിനുള്ള സൂചന മാത്രമാണ് ഇന്ന് സമാപിച്ച രാപ്പകല്‍ സമരം. എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ കേരളം എല്ലാ മേഖലയിലും പിന്നോട്ടുപോയെന്നും ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉള്‍പ്പെടെ കോട്ടയത്തെ പ്രമുഖ നേതാക്കള്‍ സമാപന സമ്മേളനത്തിന് അണിനിരന്നു
സംസ്ഥാനത്ത് വികസന മുരടിപ്പാണെന്ന് ഉമ്മന്‍ചാണ്ടി
By
October 6, 2017 9:15 am