Home app

ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പോലീസ് മറുപടി പറയണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും സംസ്ഥാന പോലീസ് മറുപടി പറയണമെന്ന് അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്നും അദ്ദേഹം ഒരു മലയാളം വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ, കോടതി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു.

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നായിരുന്നു ജാമ്യം ലഭിച്ച സമയത്ത് അദ്ദേഹം പറഞ്ഞത്. നേരത്തെ, സെബാസ്റ്റിയന്‍ പോള്‍ മുഖ്യ എഡിറ്റോറിയില്‍ ചുമതല വഹിക്കുന്ന സ്വകാര്യ മലയാളം വെബ്‌സൈറ്റില്‍ ‘സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടോടെ ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top