ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഫ്യൂസ് പോയെന്നും ചെന്നിത്തല പരിഹസിച്ചു. അമിത് ഷായ്ക്കു പരിപ്പ് വേവില്ലെന്ന് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് പിണറായിലൂടെ കടന്നു പോകുന്ന ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമിത് ഷാ ഇന്നത്തെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്തിരുന്നില്ല.