കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.ജോസഫിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 228ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ജോസഫ് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്.എന്‍.സ്വാമി, നടന് അജു വര്‍ഗീസ്, പി.സി.ജോര്‍ജ് എം.എല്‍.എ എന്നിവര്‍ക്കെതിരെയും നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മറ്റ് പല സന്ദര്‍ഭങ്ങളിലും ആക്രമണത്തിനിരയായ നടിക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുത്തത്.