ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 165 കോടിയോളം രൂപയുടെ സ്വത്തുവകകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ലാലുവിന്റെ മകന് തേജസ്വി യാദവിന്റെ ബിഹാറിലും ഡല്‍ഹിലുമുള്ള പ്ലോട്ടുകള്‍ മകളും എംപിയുമായ മിര്‍സാ ഭാരതിയുടെ ഫാംഹൗസ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. കുടുംബത്തിന്റെ പല നഗരങ്ങളിലായുള്ള ആസ്തികളിന്മേല് അന്വേഷണം പുരോഗമിക്കുകയാണ്.
ലാലുവിന്റെ കുടുബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍തിനെ തുടര്‍ന്ന് ജൂലായില്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായി തെറ്റിപ്പിരിയുകയും സര്‍ക്കാരില്‍ നിന്ന് ആര്‍ജെഡി പുറത്താകുകയും ചെയ്തു. മക്കളും ഭാര്യയുമടക്കം ലാലുവിന്റെ കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെയും നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.