തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് . ഓര്‍ഡിനന്‍സ് അശാസ്ത്രീയവും രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് എംഎല്‍എ പറഞ്ഞു. വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടല്‍: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
By
January 15, 2020 9:54 pm