ആസിഫ് അലിയുടെ അനുജന് അഷ്കര്‍ അലിയും ലിജോമോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹണിബീ 2.5 തിയേറ്ററുകളിലെത്തുകയാണ്.ചിത്രത്തിലെ രണ്ടാം ഗാനം പുറത്തെത്തി. കിനാവാണോ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ലാല്‍ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു അന്തിക്കാടാണ്. ജെ പള്ളാശേരിയാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഹണിബീ 2വിലെ മുഴുവന്‍ താരങ്ങളും ടെക്നീഷ്യന്‍സും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണിബീ 2ന്റെ സെറ്റില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.