നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ എന്നത് കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലില്‍ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ ആഗസ്റ്റ് 16ന് താന്‍ ഇത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി പറഞ്ഞു.
നേരത്തെ മാഡം എന്നത് പള്‍സര്‍ സുനി മെനഞ്ഞ കഥയാണ് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈമാസം 22വരെയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്.