പാക് അധീന കാഷ്മീരില്‍ പാക്കിസ്ഥാന് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ചൈനയുടെ സഹായത്തോടെയാണ് അണക്കെട്ട് നിര്‍മ്മാണം. പാക്കിസ്ഥാന് ആറ് അണക്കെട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണിതെന്നു ഇരു രാജ്യങ്ങളെയും അറയിച്ചിടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും വി.കെ. സിംഗ് കൂട്ടിച്ചേര്‍ത്തു.