ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പണിക്കന്‍കുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
പണിക്കന്‍കുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയല്‍വാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുൻപ് സിന്ധുവും ബിനോയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.