Breaking News

തട്ടിപ്പ് കേസില്‍ കുടുക്കിയതാണെന്ന് നടി ലീന മരിയ പോള്‍,നടിയെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: നടി ലീന മരിയ പോളിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്.പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.

ലീന മരിയ പോള്‍ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.

ഇന്നലെയാണ് ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച്‌ 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ടതാണ് കേസ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

അതേസമയം തട്ടിപ്പ് കേസില്‍ കുടുക്കിയതാണെന്ന് നടി ലീന മരിയ പോളു പറഞ്ഞു.മൂന്നാഴ്ചയായി പൊലീസ് ഒപ്പമുണ്ടെന്നും കേസ് എന്താണെന്ന് പോലും അറിയില്ലെന്നും ലീന പറഞ്ഞു. ദില്ലി പൊലീസ്കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ലീനയുടെ പ്രതികരണം. സുകേഷ് തന്റെ ബോയ്ഫ്രണ്ട് അല്ലെന്നും ലീന പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top