Breaking News

സിന്ധുവിനെ കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു,മൊഴി

ഇടുക്കി: പണിക്കന്‍കുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നല്‍കി.ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിന്‍്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച്‌ തെളിവെടുക്കും.

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി നല്‍കി. ശ്വാസം മുട്ടിച്ച്‌ ബോധരഹിതയാക്കിയ ശേഷം സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് പൊലീസിനോട് പറഞ്ഞു

അതിക്രൂരമായാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ആദ്യം സിന്ധുവിനെ കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു. തീ കത്തിയപ്പോള്‍ സിന്ധു കരയാന്‍ തുടങ്ങിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നിടാണ് അടുക്കളയില്‍ കുഴി വെട്ടി ജീവനോടെ മൂടിയത് . പൊലീസ് നായയെ വഴിതെറ്റിക്കാന്‍ മുളക്പൊടി വിതറി. ശേഷം അടുക്കള പഴയതു പോലെയാക്കി. മാസങ്ങളായി ഒന്നിച്ച്‌ താമസിക്കുന്ന സിന്ധുവിനെ സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ബിനോയ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സിന്ധുവിന്‍റെ വസ്ത്രങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വസ്ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു എന്നാണ് പ്രതിയുടെ മൊഴി. മൂന്നാഴ്ചയായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top