തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിൻെറ തുടർച്ചയായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.
രാജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.