കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അംഗങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്. സംസ്ഥാനത്ത് സിഒഎയ്ക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം ജില്ലയിൽനിന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അംഗങ്ങൾക്ക് ഉജ്ജ്വല വിജയമാണ് ലഭിച്ചത്.
സിഒഎ കൊല്ലം പുനലൂർ മേഖല അംഗമായ സതീശൻ പിള്ള തലവൂർ പഞ്ചായത്ത് അരിങ്ങട 17-)o വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.