കൊച്ചി:തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) അംഗങ്ങൾക്ക് ഉജ്ജ്വല വിജയം.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും സിഒഎ മുൻ പ്രസിഡൻ്റുമായ സി ആർ സുധീർ കൊച്ചി കോർപ്പറേഷനിൽ 21-)o ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
സിഒഎ സംസ്ഥാന കമ്മിറ്റി അംഗമായ ലതീഷ് കുമാർ (കണ്ണൻ)
ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി ആയാണ് മത്സരിച്ച് വിജയിച്ചത്.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) അംഗമായ എം.നസീർ പാലക്കാട് കൊടുന്തിരപ്പുള്ളി ബ്ലോക്ക് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) അംഗമായ എം.വി ദീബു പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കുന്നരു ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) പത്തനംതിട്ട മേഖലയിലെ അംഗമായ ബിജു എസ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ വാർഡ് 4 ൽ നിന്നും മത്സരിച്ച് വിജയിച്ചു.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) കാസർഗോഡ് മേഖല അംഗമായ വരപ്രസാദ് കാസർക്കോട് നഗരസഭയിലെ നുള്ളിപ്പാടി ( നമ്പർ 7) വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)