COA

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സിഒഎ അംഗങ്ങൾക്ക് ഉജ്ജ്വല വിജയം

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തീപാറും പോരാട്ടമാണ് കൊല്ലം ജില്ലയിൽ നടന്നത്.ഗ്രാമ പഞ്ചായത്ത് വാർഡ് തലം മുതൽ കോർപറേഷൻ തലം വരെ ചൂടേറിയ മത്സരത്തിൽ രാഷ്ട്രീയ പാർട്ടികൾ പതിനെട്ടടവും പറ്റിയാണ് പോരാട്ടത്തിന് ഇറങ്ങിയത്. ജനങ്ങളോടൊപ്പം നിന്ന് അവർക്ക് വിനോദവും വിജ്ഞാനവും വീടുകളിൽ എത്തിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) അംഗങ്ങളും രാഷ്ട്രീയ പ്രബുദ്ധതയോടെ മത്സരരംഗത്ത് സജീവമായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിഒഎ അംഗങ്ങൾ ഉള്ള കൊല്ലം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലും നിരവധി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് ജനവിധി തേടിയത്. എന്നും ജനങ്ങളോടൊപ്പം നിൽക്കുന്ന സിഒഎ അംഗങ്ങളായ ഓപ്പറേറ്റർമാർക്ക് ഉജ്ജ്വല വിജയം നൽകിയാണ് ജനം അനുഗ്രഹിച്ചത്.

സിഒഎ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് പി രാജീവ് തേവർതോട്ടം നാലാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

സിഒഎ കൊല്ലം മേഖല എക്സിക്യൂട്ടിവ് അംഗം അനീഷ് കുമാർ കൊല്ലം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.

സിഒഎ ഓച്ചിറ മേഖലാ എക്സിക്യൂട്ടീവ് അംഗം അജയൻ അമ്മാസ് കൃഷ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

സിഒഎ ഓച്ചിറ മേഖല ഓപ്പറേറ്റർ കൃഷ്ണകുമാർ ഓച്ചിറ പഞ്ചായത്തിൽ 9 വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.

സിഒഎ കൊല്ലം മേഖല അംഗം സലാഹുദ്ദീൻ മയ്യനാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top