കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ മത്സരിച്ച് ഉജ്ജ്വല വിജയം നേടിയ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് (COA) അംഗങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
സിഒഎ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് പി രാജീവ് ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ആണ് തെരഞ്ഞെടുക്കപ്പെട്ടത്. തേവർതോട്ടം നാലാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്.
സിഒഎ ഓച്ചിറ മേഖല കമ്മിറ്റി അംഗം എൻ. കൃഷ്ണകുമാർ ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ ഒൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചത്.