തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. മണികണ്ഠൻആണ് മരിച്ചത്. 72 വയസായിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു മണികണ്ഠൻ.
പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. 218 തടവുകാർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങള് റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരം ചിറയിൽകീഴ് സ്വദേശി രമാദേവിയും കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു.
പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി കൃഷ്ണനും കോവിഡ് ബാധിച്ചു മരിച്ചു