Breaking News

പൂ​ജ​പ്പു​ര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ണി​ക​ണ്ഠ​ൻആ​ണ് മ​രി​ച്ച​ത്. 72 വയസായിരുന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു മ​ണി​ക​ണ്ഠ​ൻ.
പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. 218 ത​ട​വു​കാ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അതേ സമയം സം​സ്ഥാ​ന​ത്ത് ഏഴ് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരം ചിറയിൽകീഴ് സ്വദേശി രമാദേവിയും കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു.

പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി കൃഷ്ണനും കോവിഡ് ബാധിച്ചു മരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top