വയനാട്: മൂലങ്കാവിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കുടുക്കാനായി വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.