Latest News

സര്‍ക്കാര്‍ ജോലിക്കായി അച്ഛനെ കൊലപ്പെടുത്തി മകന്‍; കൊല നടത്തിയത് അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെ

ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. 

ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ്‌ ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരന്‍ പോലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മക്കളെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അമ്മ ഒളിവിലാണ്. 

കൊലപാതകത്തിന് ശേഷം പിറ്റേ ദിവസം അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് ഇവര്‍ ബന്ധുക്കളെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ശവസംസ്‌കാരം പെട്ടെന്ന് നടത്താന്‍ ശ്രമിച്ചതാണ് സംശയത്തിന് കാരണമായത്. ചിലര്‍ പോലീസിനെ അറിയിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മൂവര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top