വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കുമായി അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ് തീരുമാനം.
രാജ്യം ഒരു അദൃശ്യശക്തിയുമായുള്ള പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് ആവശ്യകതയാണ്. വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉടന്‍ ഒപ്പിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, യുഎസില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴരലക്ഷം കടന്നിരുന്നു. മരണം 41,000 പിന്നിട്ടു. മരിച്ചവരില്‍ പകുതിയിലധികവും ന്യൂയോര്ക്കിലുള്ളവരാണ്. രോഗബാധിതരുടെ സംഖ്യ ന്യൂയോര്‍ക്കില്‍ രണ്ടരലക്ഷം ആകുന്നു.
മലയാളികള്‍ കൂടുതലായുള്ള ന്യൂജേഴ്സിയില്‍ കോവിഡ് ബാധിതര്‍ 90,000 ആയി.