ലണ്ടന്‍: യു.കെയിലെ ഹീത്റോ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫീസറായ ഇന്ത്യന്‍ വംശജനും മകളും കോവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചു. സുധീര്‍ ശര്‍മ (61) ബുധനാഴ്ചയും മകളും ഫാര്‍മസിസ്റ്റുമായ പൂജ ശര്‍മ (33) വ്യാഴാഴ്ചയുമാണ മരിച്ചത്.
ഹീത്റോയിലെ ടെര്‍മിനല്‍ മൂന്നില്‍ ജോലി ചെയ്യവേയാണ് സുധീര്‍ ശര്‍മക്ക് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ അദ്ദേഹം അവസാനമായി ജോലിക്കെത്തിയത് ജനുവരി ഏഴിനാണെന്നും വിമാനത്താവളത്തിന് പുറത്ത് മറ്റെവിടെയങ്കിലും വെച്ചാകാം കൊറോണ ബാധിച്ചതെന്നുമാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം.