കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം മാറ്റിവെച്ചു. പ്രോസിക്യൂട്ടരുടെ അസൗകര്യം മൂലമാണ് വിസ്താരം തടസപ്പെട്ടത്. ഭാമയ്ക്ക് മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കും.
ആക്രമണത്തിനിരയായ നടിയോട് ദിലീപിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതില്‍ ഭാമയുടെ മൊഴി ഏറെ നിര്‍ണായകമാണ്. താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോയുടെ പരിശീലനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതിന് ദൃക്സാക്ഷിയാണ് ഭാമ.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR