Latest News

പിറന്നാള്‍ ആഘോഷത്തില്‍ കുഞ്ഞിനോട് അതിരുവിട്ട കുസൃതി; വേദനിപ്പിക്കും ഈ കാഴ്ച്ച/Video

കാഴ്ചക്കാരെ വേദനിപ്പിക്കുന്ന ഒരു പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നാലോ അഞ്ചോ വയസ് തോന്നുന്ന ഒരു കുഞ്ഞാണ് പിറന്നാളുകാരന്‍. പിറന്നാള്‍ ആഘോത്തില്‍ കുഞ്ഞ് സന്തോഷത്തോടെ കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോള്‍ അവന് ചുറ്റും കൂടി നിന്നവരുടെ ക്രൂരമായ കുസൃതിയാണിത്. കുട്ടിയുടെ തലയില്‍ മുട്ടകള്‍ പൊട്ടിച്ച് ഒഴിക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ഒരു പാത്രത്തില്‍ കൊണ്ടുവന്ന ദ്രാവകം അവന്റെ ശരീരമാസകലം ഒഴിച്ചു. കേക്ക് വാരി കുഞ്ഞിന്റെ മുഖത്തും തലയിലും തേച്ചു. ഈ ക്രൂര വിനോദങ്ങള്‍ക്കിടയിലും തന്റെ പിറന്നാള്‍ കേക്ക് മുറിക്കാന്‍ നോക്കുന്ന കുഞ്ഞിന്റെ പാഴ്ശ്രമങ്ങള്‍ ആരെയും വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്.

.

ഒരിക്കലും കുഞ്ഞു മക്കളോട് ഇങ്ങനെയൊന്നും ചെയ്യരുത് ആ ക്കുഞ്ഞ് എത്ര ആഗ്രഹിച്ചു കാണും ആ കേക്കൊന്ന് മുറിക്കാൻ 😓😓😓

Posted by പറവ parava on Monday, March 2, 2020

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top