കോവിഡ് രോഗം ബാധിച്ച് ചൈനയ്ക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കോവിഡ് രോഗം കൂടുതലും ഇറാനിലാണ്. 19 പേരാണ് ഇറാനില്‍ മരിച്ചത്. ഇറ്റലിയിലും ദക്ഷിണകൊറിയയിലും 12 വീതം പേര് മരിച്ചു. ജപ്പാനില്‍ നാലും ഫ്രാന്‍സില്‍ രണ്ടും ഫിലിപ്പിന്‍സില്‍ ഒരാളും മരിച്ചു. ദക്ഷിണകൊറിയിയില് 1,595 പേര് ചികിത്സയിലാണ്. ഇറാനില്‍ 140 പേരുമാണ്. അതേസമയം വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാനിരുന്നവരെ തിരിച്ചയച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് തിരിച്ചയച്ചത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx