ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരണം 28 ആയി. കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേര് അറസ്റ്റിലായതായും ഡല്‍ഹി പോലീസ് അറിയിച്ചു.സംഘര്‍ഷ ബാധിത മേഖലകളില്‍ പോലീസ് വിന്യാസം വര്‍ധിപ്പിച്ചു.
പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര് വെടിയേറ്റാണ് മരിച്ചതെന്നാണ് വിവരം.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ. ദില്ലിയിലെ സംഭവങ്ങൾ അതിയായി വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx