പെരിന്തല്‍മണ്ണ: പുഴയില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും പാറപൊട്ടിക്കുന്ന ജോലിക്കാരനുമായ രവി എന്ന യൂസഫ് (38) ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് സമീപം തടയണയ്ക്ക് താഴെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.
ഇന്ന് വൈകീട്ടായിരുന്നു സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ ഇയാളെ കാണാതായതോടെ പെരിന്തല്‍മണ്ണ ഫയര്‍ യൂനിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.