തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. ഗവര്‍ണര്‍ക്ക് വിശദീകരണം നല്കാന് ഡിജിപി എത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം.
പോലീസ് മേധാവി ഉള്‍പ്പടെയുള്ളവരെ പ്രതി സ്ഥാനത്തു നിര്‍ത്തിയ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിഷയത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു.വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലായിരുന്നു ഡിജിപിക്കെതിരേയുള്ള ഗുരുതര കണ്ടെത്തലുകള്‍.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I