Breaking News

വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് ഡിജിപി

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ് റ​ദ്ദാക്കുമെന്ന​ മോ​ട്ടോര്‍ വാഹനവകുപ്പിന്റെ അറിയിപ്പ് ചര്‍ച്ചയായിരുന്നു. ബ്ലൂടൂത്തി‍ന്‍െറ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം. നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നതിനാലാണ് നടപടി.

ഇതിനെതിരെ മോ​ട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇത്​ നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക്​ സിസ്​റ്റത്തിലേക്ക്​ ഫോണ്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാല്‍, വാഹനം ഓടിക്കു​േമ്ബാള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

1 Comment

1 Comment

  1. Biju

    July 2, 2021 at 9:15 pm

    ആദ്യം റോഡിലെ കുഴിയടച്ചു സഞ്ചാരയോഗ്യമാക്കു എന്നിട്ടുമതി തോന്നുമ്പോൾ മാറിമാറി വരുന്നവരുടെനിയമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top