ഇസ്ലാമാബാദ്: മുംബൈ ഭീകര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പാക്കിസ്ഥാന് കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതിനും കള്ളപ്പണ കേസുകളിലുമാണ് ശിക്ഷ വിധിച്ചത്. ലാഹോറിലും ഗുജറന്‍വാലയിലും റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി അഞ്ചര വര്‍ഷം വീതമാണ് ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം. പാക് പഞ്ചാബ് പൊലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്കി; ഹാഫിസ് സയീദിന് അഞ്ച് വര്‍ഷം തടവ്
By
February 12, 2020 5:28 pm