Kerala

യുവ ഗായകന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

യുവ ഗായകന്‍ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കണ്ണൂര്‍ തളാപ്പില്‍ വെച്ച്‌ റോഷന്‍ സഞ്ചരിച്ച കാറിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അപകടം.

റോഷനും സഹോദരന്‍ അശ്വിനും കൂടി എറണാകുളത്ത് ഒരു സംഗീത പരിപാടി അവതരിപ്പിക്കാനായി പോകുകയായിരുന്നു. അതേസമയം അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഡിവൈഡര്‍ മറികടന്ന് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന് സ്ഥലത്ത് ഓടിക്കൂടിയവര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റോഷന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹോദരനായ അശ്വിനും ചികിത്സയിലാണ്.

അതേസമയം അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുടുണ്ട്. മുന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ താരവുമായിരുന്നു റോഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top