യോക്കോഹാമ: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരാണുള്ളത്. ഇതില്‍ 273 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മറ്റുള്ളവരെക്കൂടി പരിശോധിക്കുന്നതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്.
ജപ്പാനില്‍ ആഡംബര കപ്പലിലെ യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
By
February 5, 2020 9:41 am