മധ്യപ്രദേശ്: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ ആശുപത്രിയില്‍ നിന്ന് കാണാതായി. മധ്യപ്രദേശിലാണ് സംഭവം. കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് നാട്ടിലെത്തിയ യുവാവാണ്.
ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെ യുവാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടുകയും ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്‍പേ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.