Breaking News

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം ക്രൈംബ്രാഞ്ചിന് മടക്കി നല്‍കി

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. വ്യാജരേഖകള്‍ ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top