ബംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവന്‍ അരങ്ങേറിയത്. നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടത്. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞു.
സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നു; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ്
By
February 3, 2020 2:17 pm