നിര്‍ഭയ കേസിലെ പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012 ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന് ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് രാവിലെ പത്തരക്ക് പരിഗണിക്കുന്നത്.
നിര്‍ഭയക്കേസ്: പ്രതി പവന് ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
By
January 20, 2020 7:41 am