പമ്പ: പമ്പയില്‍ തീര്‍ത്ഥാടക വേഷത്തിലെത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ചെന്നൈ സെന്‍ട്രല്‍ സ്വദേശി രമേശ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ പോലീസ് പിടികൂടി. മുംബൈ സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പമ്പ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് രമേശ് പിടിയിലായത്. ഇയാളുടെ ബാഗില്‍ നിന്ന് വിലകൂടിയ അഞ്ച് ഫോണുകള്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തോടൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതിയെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പമ്പയില്‍ തീര്‍ത്ഥാടക വേഷത്തിലെത്തി മൊബൈല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
By
January 11, 2020 6:32 pm