തിരുവനന്തപുരം: പുല്ലുവിളയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഷൈനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സംഭവിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷൈനിയുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷൈനിയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ നിജു വീട്ടില്‍ തന്നെയുണ്ടായിരുന്നു.