കൊച്ചി: മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. രാവിലെ എട്ടുമുതല്‍ വൈകീട്ട് 5 വരെയാണ് നിരോധനാജ്ഞ. 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കുന്ന രണ്ട് ദിവസവും നിരോധനാജ്ഞ നിലനിലല്ക്കും.
മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
By
January 10, 2020 6:23 pm