Breaking News

ഷൂട്ടിങ്ങിനിടെ മഞ്ജുവാര്യർക്ക് അപകടം; സംഘട്ടന രംഗത്തിനിടെ നിലത്തുവീണ മഞ്ജുവിന് പരുക്ക്

സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യർക്ക് അപകടം. മഞ്ജു നായികയായെത്തുന്ന ചതുർമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാൻ കാരണമെന്നാണ് വിവരം. 
 
കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങൾ ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. 
 
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top