കണ്ണൂര്‍: മാതമംഗലം തായിറ്റേരിയിൽ ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്ക്കൂട്ടർ യാത്രക്കാരനായ
താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകൻ ഇസ്ഹാഖ് ആണ് അപകടത്തിൽ മരണപ്പെട്ടത്. കുറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്ക്കൂട്ടറും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. സഹോദരിയുടേയും സഹോദരന്റെയും വിവാഹം നാളെ നടക്കാനിരിക്കെയാണ് ഇസ്ഹാഖിന്റെ മരണം.
സഹോദരങ്ങളുടെ വിവാഹത്തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു
By
January 4, 2020 11:41 pm