ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നല്കി. ബാഗ്ദാദില്‍ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ബാഗ്ദാദില്‍ രണ്ടിടത്താണ് വ്യോമാക്രമണമുണ്ടായത്. അതേസമയം ഇറാനെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാനിലെ 52 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)