Kerala

ഉപതിരഞ്ഞെടുപ്പ്; വൈക്കം നഗരസഭയില്‍ ബിജെപിയ്ക്ക് ജയം; ഒറ്റപ്പാലത്ത് സിപിഎംഉം, പത്തനംതിട്ട കടപ്രയില്‍ എല്‍ഡിഎഫും വിജയിച്ചു

കോട്ടയം:  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിൽ  കോൺഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . ബിജെപിയുടെ കെ ആർ രാജേഷ്  79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. 

ഒറ്റപ്പാലം നഗരസഭയിലെ ചേരിക്കുന്ന് വാര്‍ഡില്‍ സിപിഎം ജയിച്ചു.

പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സ്ഥാനാര്‍ത്ഥി ടികെ നിര്‍മല 114 വോട്ടിന് ജയിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എടക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി, സ്ഥാനാര്‍ത്ഥി ടി പ്രശാന്ത് 256 വോട്ടിന് വിജയിച്ചു.

കാസര്‍കോട് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്. മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റിൽ ആണ് എൽഡിഎഫിന് അട്ടിമറി വിജയം. കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലീഗിന്‍റെ സിറ്റിംഗ് സീറ്റിൽ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ച് കയറി.

വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

ഷൊര്‍ണൂര്‍ നഗരസഭ തത്തംകോട് വാര്‍ഡ്യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ടി സീന 123 വോട്ടിന് വിജയിച്ചു.

ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡ് എല്‍ഡിഎഫ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top