ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്.
സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതിനാണ്
ഡെക്കാൻ ക്രോണിക്കൽ പത്രത്തിന്റെ ലേഖകൻ സുധീഷിന് കുത്തേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.