തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുമെതിരായ പോലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി. ചോദ്യോത്തരവേള നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഇതേവിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചതില്‍ നിയമസഭയില്‍ പ്രതിഷേധം; രക്തംപുരണ്ട വസ്ത്രം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം
By
November 20, 2019 10:37 am