ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്നത് സിപിഎമ്മിന്റെ ഫാഷനായി മാറിയിരിക്കുന്നു; രമേശ് ചെന്നിത്തല
By
October 6, 2019 12:41 pm