വാഹനം ഓടിക്കുന്നതിനിടെ മൈക്കിൽ പാട്ടുപാടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 30 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പെണ്‍കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ച ഡ്രൈവറുടെ ലൈസന്‍സ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവര്‍ എത്തിയിരിക്കുന്നത്. കേരള പൊലീസിന്റെ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശി നിഖില്‍ മോന്റെ ലൈസന്‍സാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദയാത്രയ്ക്കിടെ നടന്ന ഈ വിചിത്ര ഗാനമേളയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി.